Saturday, June 26, 2010

ഹര്‍ത്താല്‍ അനുകൂലികള്‍ ഇരിങ്ങാലക്കുടയില്‍ പ്രകടനം നടത്തി


ഇരിങ്ങാലക്കുട : പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കുകയും ഇന്ധന വില വര്‍ധിപ്പിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്‌ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു . കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. സ്വകാര്യ വാഹനങ്ങളും മറ്റു വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടില്ല. ഏതാനും ഇരുചക്ര വാഹനങ്ങള്‍ മാത്രമെ നിരത്തിലിറങ്ങിയിട്ടുള്ളൂ . ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിന്‌ അഡ്വ.എ.എം പ്രകാശന്‍, ഷാജു ഓട്ടക്കാരന്‍ , പി.വി ശിവകുമാര്‍, ഉല്ലാസ്‌ കളക്കാട്ട്‌, മോഹനവാര്യര്‍, ഇ.എം പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.